മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്സിറ്റർ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഭൂർഗർഭ നിലയമായതിനാൽ പുക നിറഞ്ഞിരിക്കുകയാണ്.
നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചു നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ല. നിലയത്തിനുള്ളിൽ മൂലമറ്റം അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.
മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി
12:42 AM Jan 21, 2020 | Deepika.com