കൊച്ചി: കലാഭവൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ 100-ാം ജന്മവാർഷികവും ഫാദർ ആബേൽ സ്മാരക പുരസ്കാര ദാനവും നടത്തി. മന്ത്രി ഡോ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. കലകൾക്കു വ്യക്തികളിൽ മനുഷ്യത്വവും മാനവികതയും നിറയ്ക്കാനാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചലച്ചിത്ര നടൻ ലാലിന് സംവിധായകൻ കെ.ജി. ജോർജ് ഫാ. ആബേൽ സ്മാരക പുരസ്കാരവും കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് കാഷ് അവർഡും സമ്മാനിച്ചു. ആബേലച്ചൻ എഴുതിയ ക്രൈസ്തവ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ ഗാനശില്പം കലാഭവൻ അവാർഡ് നൈറ്റിന്റെ ഭാഗമായി അരങ്ങേറി. കലാഭവനിലെ വിദ്യാർഥികൾ ആലപിച്ചു ചുവടുവച്ചു.
എറണാകുളം ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് അധ്യക്ഷതവഹിച്ചു. നടൻ ലാൽ കലാഭവനിലെ പഴയ ഓർമകൾ വേദിയിൽ പങ്കുവച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ജോണ്‍ ഫെർണാണ്ടസ്, ടി.ജെ. വിനോദ്, കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു. കലാഭവൻ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
ഫാ. ആബേൽ സ്മാരക പുരസ്കാരം സമ്മാനിച്ചു
12:04 AM Jan 20, 2020 | Deepika.com