കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനുമായി കര്‍ഷകരും കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സഹകരിച്ചും സംഘടിച്ചും നീങ്ങണമെന്ന ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു. ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകമഹാറാലിയും ചരിത്രവിജയമാക്കിത്തീര്‍ത്ത ഇന്‍ഫാം സംസ്ഥാന സമിതിയേയും കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല, കട്ടപ്പന താലൂക്ക്, ഗ്രാമസമിതികളെയും സംഘാടകരെയും ദേശീയ സമിതി അഭിനന്ദിച്ചു.
ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അവതരിപ്പിച്ച ഇന്‍ഫാം- അധ്വാനവര്‍ഗ അവകാശ കരടുരേഖയെ ആസ്പദമാക്കി വിവിധ തലങ്ങളില്‍ കാര്‍ഷിക മേഖലയിലെ വിദഗ്ധരെയും ഇതര കര്‍ഷകസംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ചു കര്‍ഷക പഠനശിബിരങ്ങള് സംഘടിപ്പിക്കും. പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്കു സഹായമേകുന്നതിനോടൊപ്പം സംയുക്ത പോരാട്ടങ്ങള്‍ക്ക് ഇന്‍ഫാം നേതൃത്വം നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി ഗ്രാമസമിതികള്‍ മുതല്‍ ദേശീയതലം വരെ സംഘടനാസംവിധാനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനും ദേശീയസമിതി തീരുമാനിച്ചു.
കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവിധ കര്‍ഷകസംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിരിക്കുന്ന കര്ഷകപ്രക്ഷോഭങ്ങള് ഇന്‍ഫാം ദേശീയ സമ്മേളനത്തോടെ സംഘടിതരൂപം കൈവരിച്ചെന്നും സംസ്ഥാനതല ഏകോപനത്തിന് ഇന്‍ഫാം കര്‍ഷക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ദേശീയ സമിതി അറിയിച്ചു.
ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു
12:09 AM Jan 19, 2020 | Deepika.com