കനാലിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു
12:09 AM Jan 19, 2020 | Deepika.com
കോലാനി: പഞ്ചവടിപ്പാലം ഭാഗത്ത് എംവിഐപി കനാലിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പഞ്ചവടിപ്പാലം പടിഞ്ഞാറേതൊട്ടിയിൽ പി.സി. കുഞ്ഞുമോൻ(കുഞ്ഞ്-55) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം 3.30നായിരുന്നു അപകടം. കൂലിപ്പണിക്കാരനായ കുഞ്ഞുമോൻ ആലയ്ക്കൽ കടവിൽ കുളിക്കാനായി കരയിൽ നിന്നു കനാലിലേക്ക് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. അരയ്ക്ക് ഒപ്പം വെള്ളമേ കനാലിൽ ഉണ്ടായിരുന്നുള്ളൂ. കൂടെ ഉണ്ടായിരുന്ന സമീപവാസിയായ കുട്ടിയാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. അവർ ഓടിയെത്തി കരയ്ക്ക് എടുത്തെങ്കിലും മരിച്ചു. പോലീസ് ഇൻക്വസ്റ്റ് പൂർത്തീകരിച്ച ശേഷം ഇന്ന് ഒന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: സരോജനി. മക്കൾ: മനു, മഞ്ജു.