തിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണു യഥാർഥ അധികാര കേന്ദ്രമെന്നും ഒരു സംസ്ഥാനത്തിനു രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകരുതെന്നും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കണമെന്നും ഗവർണർ- സർക്കാർ പോരുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി സ്പീക്കർ പറഞ്ഞു.
ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണു യഥാർഥ അധികാര കേന്ദ്രം. രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായാൽ ഭരണഘടനാ പരമായ പ്രതിസന്ധിയുണ്ടാകും. രാഷ്ട്രപതി ഒരിക്കലും പ്രധാനമന്ത്രിക്കു മുകളിൽ വരുന്നതായി കണ്ടിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ യഥാർഥ അധികാര കേന്ദ്രം: സ്പീക്കർ
12:07 AM Jan 19, 2020 | Deepika.com