കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി ഇന്ന് രാവിലെ 10.30നു പാലാരിവട്ടം പിഒസിയില്‍ ചേരും. ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നുള്ള കേന്ദ്ര-രൂപത നേതാക്കള്‍ പങ്കെടുക്കുന്ന യോഗം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ‘പൗരത്വ ഭേദഗതി ബില്‍, കേരള ക്രിസ്ത്യന്‍ സിമെട്രിസ് ഓര്‍ഡിനന്‍സ് 2020, കേരള സര്‍ക്കാരിന്റെ അണ്ടര്‍ വാല്യൂവേഷന്‍ നടപടികള്‍, റിപ്പബ്ലിക് ദിന പരേഡിലെ ‘ബീറ്റിംഗ് ദി റിട്രീറ്റ്’എന്ന ക്രിസ്ത്യന്‍ ഗാനം പിന്‍വലിച്ച നടപടി, ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തിനുള്ള അപാകതക(80:20), എന്നീ വിഷയങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കും.
ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്, മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്, ഭാരവാഹികളായ അഡ്വ. പി.ടി. ചാക്കോ(അഹമ്മദാബാദ്), ഫീസ്ടി മാമ്പിള്ളി (കോയമ്പത്തൂര്‍), ബിടി നെടുനിലം(ബെല്‍ത്തങ്ങാടി), ഡന്നി കൈപാനാല്(റിയാദ്) സാജു അലക്സ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, ജോര്‍ജ് കോയിക്കല്‍, തൊമ്മി പിടിയത്ത് എന്നിവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി ഇന്ന് പിഒസിയില്‍
12:07 AM Jan 19, 2020 | Deepika.com