കൊച്ചി: അമൃത വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കോളജ് മൾട്ടിഫെസ്റ്റ് വിദ്യുത് 30 മുതൽ ഫെബ്രുവരി ഒന്നുവരെ കൊല്ലം അമൃത വിശ്വപീഠത്തിൽ നടക്കും.
‘ഹീൽ ദ വേൾഡ്’ എന്ന ആപ്തവാക്യവുമായാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖർ പ്രഭാഷണങ്ങൾ നടത്തും.
ഇന്ത്യൻ മ്യൂസിക് ബാൻഡായ അകം, ന്യൂക്ലിയ ഉൾപ്പെടെയുള്ളവ ഇത്തവണ വിദ്യുതിൽ മാറ്റുരയ്ക്കും. ഇതോടൊപ്പം വിവിധ കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറും.
വിദ്യുത് 30 മുതൽ കൊല്ലത്ത്
12:07 AM Jan 19, 2020 | Deepika.com