പാലാ: പ്രമുഖ നേത്രരോഗ വിദഗ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉന്നത നേതാവും പാലാ, തൊടുപുഴ അൽഫോൻസ കണ്ണാശുപത്രികളുടെ സ്ഥാപകനുമായ ഡോ. കെ.സി. ബേബി ഓലിക്കൽ (74) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഇന്നുച്ചകഴിഞ്ഞു 2.30ന് പാലാ മാർത്തോമ്മാ പള്ളി റോഡിലെ വസതിയിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ തൊടുപുഴ കുന്നംകോട്ട് കുടുംബാംഗമായ ഗ്രേസി. മക്കൾ. ഡോ. അലക്സ് ബേബി (അൽഫോൻസ് ഐ ഹോസ്പിറ്റൽസ് പാലാ, തൊടുപുഴ), ദീപ ബിനോ (ചെങ്ങന്നൂർ), ഡോ. ദീപ്തി സുനിൽ (എറണാകുളം), മെറിൻ ജോസ് (ആലുവ). മരുമക്കൾ: ഡോ.ടീന അലക്സ് (അൽഫോൻസ കണ്ണാശുപത്രി), ഡോ. ബിനോ മാത്യു ആവൂരത്ത് ചുങ്കത്തിൽ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, മുണ്ടക്കയം), ഡോ. സുനിൽ ഏബ്രഹാം മറത്തിനാൽ (ഏബ്രഹാംസ് ഡെന്റൽ ക്ലിനിക്, എറണാകുളം), ഡോ. ജോസ് തോമസ് പുത്തൂർ (രാജഗിരി ഹോസ്പിറ്റൽ, ആലുവ). സഹോദരങ്ങൾ: സിസ്റ്റർ ഇലക്ട മേരി എഫ്സിസി, ഫാ. അലക്സാണ്ടർ ഓലിക്കൽ, പരേതനായ സി. സെബാസ്റ്റ്യൻ (ജോണി ബളാൽ), സിസ്റ്റർ അലക്സ് മേരി എഫ്സിസി, സിസ്റ്റർ ജയ എസ്എംഎസ്, കെ.സി. ജോസ് (സണ്ണി), ഫാ. തോമസ് ഓലിക്കൽ (കൊഴുവനാൽ പള്ളി വികാരി), ഡോളി മാത്യു മ്ലാക്കുഴിയിൽ (മുട്ടം), ലില്ലി ഡേവിസ് ഞാവള്ളിൽ വിലങ്ങുപാറ (പാലാ), ഡോ. മാഗി ജേക്കബ് കാടംപ്ലാവിൽ (ഷാർജ).
പാലായിലെ ഐഎംഎ, റോട്ടറി ക്ലബ് എന്നിവയുടെയും കോട്ടയം ഒഫ്താൽമിക് സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു ഡോ. ബേബി. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ് അംഗമായും പ്രവർത്തിച്ചു. കേരളത്തിലെ ചെറുകിട ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും അസോസിയേഷൻ (കെഎഎസ്സി) സംസ്ഥാന ട്രഷറർ, ഐഎംഎ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം, പ്രഫഷണൽ പ്രൊട്ടക്ഷൻ പദ്ധതിയുടെ വിജിലൻസ് ഓഫീസർ, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് നിർവാഹക സമിതിയംഗം, ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ സജീവമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ 1965 ബാച്ചിൽ എംബിബിഎസും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംഎസ്, ഡിഒ ബിരുദാനന്തര ബിരുദങ്ങളും നേടിയ ഡോ. ബേബി 1984ലാണ് ആധുനിക സൗകര്യങ്ങളോടെ പാലായിൽ അൽഫോൻസ കണ്ണാശുപത്രി തുടങ്ങിയത്.
നേത്രരോഗ വിദഗ്ധൻ ഡോ.കെ.സി. ബേബി ഒാലിക്കൽ അന്തരിച്ചു
12:46 AM Jan 18, 2020 | Deepika.com