തിരുവനന്തപുരം: ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ കുളമാക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്ന വോട്ടര്‍പട്ടിക ഏതെന്നു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ വോട്ടര്‍പട്ടിക നിലവിലുണ്ട്. അത് വാര്‍ഡ് അടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ മതി. 2015 ലെ വോട്ടര്‍പട്ടിക പ്രകാരമാണെങ്കില്‍ 30 ലക്ഷം മുതല്‍ 40 ലക്ഷം വരെ ആളുകള്‍ക്ക് വോട്ടവകാശം ഇല്ലാത്ത സ്ഥിതിയാവും. തദ്ദേശ വാര്‍ഡ് വിഭജനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിലനിൽക്കുകയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് അനുകൂലമാക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഇക്കാര്യത്തിലെ അനീതിയാണ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അഞ്ചു വര്‍ഷം മുമ്പ് തയാറാക്കിയ വോട്ടേഴ്സ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കും. കോണ്‍ഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ഭാരവാഹിപ്പട്ടിക പുറത്തുവരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ കുളമാക്കും :രമേശ് ചെന്നിത്തല
12:05 AM Jan 18, 2020 | Deepika.com