ഇ​ടു​ക്കി​യി​ലെ ആ​ന​സ​വാ​രി; ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നീ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

12:05 AM Jan 18, 2020 | Deepika.com
കൊ​​​ച്ചി: ഇ​​​ടു​​​ക്കി​​​യി​​​ൽ ആ​​​ന സ​​​വാ​​​രി​​​ക്ക് പെ​​​ർ​​​ഫോ​​​മിം​​​ഗ് ആ​​​നി​​​മ​​​ൽ​​​സ് (ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ) ച​​​ട്ട​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത ആ​​​ന​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് നീ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ടു​​​ക്കി​​​യി​​​ൽ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ വി​​​വി​​​ധ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ന​​​പ്പു​​​റ​​​ത്തു ക​​​യ​​​റ്റി കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള നാ​​​ട്ടാ​​​ന​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​ബ​​​ർ അ​​​ഞ്ചി​​​ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സൊ​​​സൈ​​​റ്റി ഫോ​​​ർ പ്രി​​​വ​​​ൻ​​​ഷ​​​ൻ ഓ​​​ഫ് ക്രൂ​​വ​​​ൽ​​​റ്റി ടു ​​​അ​​​നി​​​മ​​​ൽ (എ​​​സ്പി​​​സി​​​എ) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ഇ​​​ടു​​​ക്കി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​എ​​​ൻ. ജ​​​യ​​​ച​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​യി​​​രു​​​ന്നു ഈ ​​​ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

എ​​​ന്നാ​​​ൽ പൊ​​​തു​​താ​​ത്പ​​​ര്യ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള ഹ​​​ർ​​​ജി​​​യ​​​ല്ലി​​​തെ​​​ന്നും ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ച്ച് മു​​​ണ്ട​​​ക്ക​​​യം സ്വ​​​ദേ​​​ശി സ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു നീ​​​ക്കാ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി. ഇ​​​തി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് നീ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.