പൊൻകുന്നം: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. പൊൻകുന്നം നരിയനാനി കോയിക്കൽ മാത്യുവിന്റെ മകൾ ജ്യോതി മാത്യുവാണ് (31)ഡിസംബർ 25-ന് സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ആശുപത്രിയിൽ നിന്ന് ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്പോൾ കാറിന്റെ ടയർപൊട്ടിയാണ് അപകടമുണ്ടായത്.തിരുവല്ല പായിപ്പാട് വേങ്ങലോട്ടുതോട്ടത്തിൽ മാത്യു ജോണിന്റെ(ഷിബു) ഭാര്യയാണ്. അമ്മ പരേതയായ തെയ്യാമ്മ.ജോഷി മാത്യു, ജോബി മാത്യു എന്നിവരാണ് ജ്യോതിയുടെ സഹോദരങ്ങൾ. നാളെ രാവിലെ 8.30ന് മൃതദേഹം പായിപ്പാട്ടെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം രണ്ടിന് പായിപ്പാട് അണ്ണവട്ടം എബനേസർ മാർത്തോമ്മ പള്ളിയിൽ.
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ സംസ്കാരം നാളെ
11:34 PM Jan 17, 2020 | Deepika.com