റാന്നി: യുവതിയെ വീടിനു സമീപത്തെ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തുലാപ്പള്ളി മന്ദിരം ജംഗ്ഷനു സമീപം മുട്ടിയറ ഓലിയ്ക്കൽ മധുവിന്റെ മകൾ ആതിരയെ (22)യാണ് മരിച്ച നിലയിൽ കണ്ടത്.
തുലാപ്പള്ളി ക്ഷീരോത്പാദക സംഘത്തിലെ ജീവനക്കാരിയായ ആതിര വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് കുളിക്കാൻ പോയതാണെന്നു പറയുന്നു. നാലോടെ ജോലിക്കായി വീട്ടിൽ നിന്നു പോകുന്ന ആതിര കുളികഴിഞ്ഞ് വരാൻ താമസിച്ചതോടെ തിരക്കിയെത്തിയ വീട്ടുകാർ തോട്ടിൽ കമിഴ്ന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരത്ത് ക്ഷതങ്ങളോ പാടുകളോ കാണാനില്ലെന്ന് പന്പ പോലീസ് പറഞ്ഞു. റാന്നി തഹസീൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നീക്കി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.അമ്മ ഇന്ദിര കാളകെട്ടി അന്പഴത്തിനാൽ കുടുംബാംഗം. സഹോദരങ്ങൾ : ആനന്ദ്, അശ്വതി.
യുവതി തോട്ടിൽ മരിച്ച നിലയിൽ
11:34 PM Jan 17, 2020 | Deepika.com