സംസ്ഥാനത്ത് എത്ര ലഹരിമുക്ത കേന്ദ്രമുണ്ടെന്നു ഹൈക്കോടതി
11:48 PM Jan 16, 2020 | Deepika.com
കൊച്ചി: കേരളത്തിൽ എത്ര ലഹരിമുക്ത കേന്ദ്രങ്ങളുണ്ടെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കേന്ദ്രങ്ങളുണ്ടോയെന്നും അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്.