കോട്ടയം: ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്ടേം പ്രോഗ്രാംസിന്റെ (ഡിഎഎസ്പി) പ്രാദേശിക കേന്ദ്രം നെടുങ്കണ്ടത്ത് തുടങ്ങാൻ സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചു. ബിഎഡ് കേന്ദ്രത്തോടു ചേർന്നു നെടുങ്കണ്ടം പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണു പ്രാദേശിക കേന്ദ്രം തുടങ്ങുക. സേവനകേന്ദ്രത്തിൽ വിദ്യാർഥികൾക്കു ഫീസടയ്ക്കാനും അപേക്ഷകൾ നൽകാനും സൗകര്യമൊരുക്കും.
ഡിഎഎസ്പി പ്രാദേശിക കേന്ദ്രത്തിൽ ഫോറെക്സ് മാനേജ്മെന്റിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സും ഓൺട്രപ്രണർഷിപ്പ് മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ്, സൈബർ നിയമം, ഫിലിം-കൾച്ചർ-സൊസൈറ്റി, വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സും നടത്തും. ഫെബ്രുവരി 22ന് ഉദ്ഘാടനം നടക്കും. ജൂലൈയോടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡേറ്റാ ബിസിനസ് അനലെറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ പിജി ഡിപ്ലോമ കോഴ്സുകളും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷനിൽ ഡിപ്ലോമ കോഴ്സും ബിസിനസ് ഡേറ്റാ അനാലിസിസ് (ടാലി, എംഎസ് എക്സൽ) സർട്ടിഫിക്കറ്റ് കോഴ്സും ആരംഭിക്കും.
നെടുങ്കണ്ടത്ത് എംജി വാഴ്സിറ്റി പ്രാദേശിക കേന്ദ്രം ഫെബ്രുവരിയിൽ
11:37 PM Jan 16, 2020 | Deepika.com