കാർഷിക മൂല്യവർധന സംരംഭം: ആനുകൂല്യത്തിന് അപേക്ഷിക്കാം
11:37 PM Jan 16, 2020 | Deepika.com
തിരുവനന്തപുരം: കാർഷിക മേഖലയിലെ മൂല്യവർധന സംരംഭങ്ങൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ചെറുകിട കർഷക-കാർഷിക വ്യാപാര കൺസോർഷ്യം, കേരള പദ്ധതി മുഖേന നടപ്പാക്കുന്നു. സൂക്ഷ്മതല സംരംഭങ്ങൾ, ചെറുകിട സംരംഭങ്ങൾ, ഇടത്തരം സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ ആനുകൂല്യം നൽകും. ഇതിനായി സംരംഭകർ 31 നു മുമ്പ് www.sfackerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.