കട്ടപ്പന: ഇൻഫാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള മഹാറാലിയും കർഷക സംഗമവും നാളെ കട്ടപ്പനയിൽ നടക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള ഛായാചിത്ര പ്രയാണവും നാളെ നടക്കും. ഇന്നലെ കാർഷിക ഗ്രാമസമിതികളിൽ പതാക ദിനം ആചരിച്ചു.
നാളെ രാവിലെ 8.30ന് ഇൻഫാം സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തിങ്കൽനിന്നും ദീപശിഖാ പ്രയാണം ആരംഭിക്കും. മാർ ജോസ് പുളിക്കൽ ദീപശിഖ കൈമാറും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇൻഫാം അംഗങ്ങൾ അണിനിരക്കുന്ന കർഷക മഹാറാലി കട്ടപ്പന ഓസാനം സ്കൂൾ ഗ്രൗണ്ടിൽനിന്നും ആരംഭിക്കും. മാർ ജോണ് നെല്ലിക്കുന്നേൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഇൻഫാം കർഷക മഹാറാലി നാളെ
01:11 AM Jan 16, 2020 | Deepika.com