തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ജനുവരി ഏഴിനു തെളിവെടുപ്പു നടത്തും. ആദ്യഘട്ടത്തിൽ മാർക്ക് ലഭിച്ച വിദ്യാർഥിയിൽ നിന്നും ബന്ധപ്പെട്ട പരാതിക്കാരിൽ നിന്നും തെളിവെടുക്കും. ഇവരോട് രാജ്ഭവനിൽ ഹാജാരാകാൻ നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറോടും തെളിവെടുപ്പിനെത്താൻ നിർദേശിച്ചിട്ടുണ്ട്.
തെളിവെടുപ്പിനു ശേഷമാകും ഉന്നതവിദ്യാഭ്യാസമന്ത്രിയിൽനിന്നു വിശദീകരണം തേടുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. മാർക്ക് ദാന വിവാദങ്ങളുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണു ഗവർണർക്കു ലഭിച്ചിട്ടുള്ളത്. ഇന്നു കൊച്ചിയിൽ നടക്കുന്ന വൈസ് ചാൻസലർമാരുടെ യോഗത്തിൽ കൂടുതൽ നിർദേശങ്ങൾ ഗവർണർ നൽകും.
സാങ്കേതിക സർവകലാശാല മാർക്ക് ദാനം: ഗവർണർ തെളിവെടുപ്പു നടത്തും
01:30 AM Dec 16, 2019 | Deepika.com