കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവന ബിജെപിയുടെ ഭാഷയിലുള്ളതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കേരളം ഒറ്റക്കെട്ടായാണ് ബില്ലിനെതിരേ പ്രതികരിക്കുന്നത്.
സംസ്ഥാന സർക്കാരും ആ വികാരത്തിനൊപ്പമാണ്. സംസ്ഥാനങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരം ഗവർണർക്കില്ല. കേന്ദ്രനിയമങ്ങളെല്ലാം അപ്പടി അനുസരിക്കണമെന്ന ഗവർണറുടെ തീട്ടൂരം കേരളത്തിൽ വിലപ്പോകില്ല. ഏകാധിപത്യ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരങ്ങളിൽ സജീവമായ ജനങ്ങൾ ഗവർണറുടെ വാദങ്ങളെ അംഗീകരിക്കില്ലെന്നും മജീദ് പറഞ്ഞു.
ഗവർണറുടെ ഭാഷ ബിജെപിയുടേത്: ലീഗ്
01:18 AM Dec 16, 2019 | Deepika.com