സജീവ് പിള്ള ചിത്രീകരിച്ച രംഗങ്ങൾ മാമാങ്കത്തിൽ ഇല്ല: സംവിധായകൻ
01:07 AM Dec 16, 2019 | Deepika.com
തിരുവനന്തപുരം: മാമാങ്കത്തിന്റെ തിരക്കഥാകൃത്തും ആദ്യ സംവിധായകനുമായ സജീവ് പിള്ള ചിത്രീകരിച്ച ഒരു രംഗം പോലും ഉപയോഗിച്ചിട്ടില്ലെന്നു സംവിധായകൻ എം. പത്മകുമാർ പറഞ്ഞു. സിനിമയ്ക്ക് തിയറ്ററിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് ട്രോളുകൾക്ക് മാമാങ്കം സിനിമയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.