മൂലമറ്റം: മൂലമറ്റത്തു നാളെ മുതൽ ജനറേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങും. വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണികൾക്കായി നിർത്തിവച്ച ജനറേറ്ററുകളാണ് നാളെ വൈകുന്നേരത്തോടെ പ്രവർത്തിപ്പിച്ചു തുടങ്ങുന്നത്. കൂളിംഗ് സംവിധാനത്തിന്റെ തകരാറുകൾ പരിഹരിക്കാനും കുളമാവിലെ കണ്ട്രോൾ ഗെയിറ്റിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുമാണ് നിർത്തിയത്.
നാളെ വൈകുന്നേരം അഞ്ചിന് മൂന്നാം നന്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങും. 22ന് നാലാം നന്പർ ജനറേറ്ററും 24ന് അഞ്ചാം നന്പർ ജനറേറ്ററും 31ന് രണ്ട്, ആറ് നന്പർ ജനറേറ്ററുകളും പ്രവർത്തിപ്പിക്കും. ഇതോടെ ജനുവരി മുതൽ നിലയത്തിലെ അഞ്ചു ജനറേറ്ററുകൾ പ്രവർത്തന ക്ഷമമാകും.
സ്പെറിക്കൽ വാൽവ് മാറ്റിവയ്ക്കുന്ന ഒന്നാം നന്പർ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കാലതാമസം എടുക്കുമെന്നും ബോർഡ് അധികൃതർ പറഞ്ഞു.
മൂലമറ്റത്തെ ജനറേറ്ററുകൾ നാളെ മുതൽ പ്രവർത്തിക്കും
01:05 AM Dec 16, 2019 | Deepika.com