കർഷകരക്ഷാ സംഗമം ഗതാഗത ക്രമീകരണം
01:04 AM Dec 16, 2019 | Deepika.com
ആലപ്പുഴ: ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ആലപ്പുഴ കളർകോട് ജംഗ്ഷനിൽനിന്നു ഹൈവേയിൽ പ്രവേശിച്ചു ടിഡി സ്കൂളിനു സമീപം ആളിറക്കിയ ശേഷം പിച്ചു അയ്യർ ജംഗ്ഷൻ വഴി ആലപ്പുഴ ബീച്ചിൽ പാർക്ക് ചെയ്യണം. തണ്ണീർമുക്കം - മുഹമ്മ വഴി വരുന്ന വാഹനങ്ങൾ പഴവങ്ങാടി പള്ളിക്കു മുന്പിലെ വഴിയിൽക്കൂടി ജനറൽ ആശുപത്രിക്കു സമീപം ആളിറക്കിയശേഷം പിച്ചു അയ്യർ ജംഗ്ഷനിൽ എത്തി ബീച്ചു ഭാഗത്ത് പാർക്ക് ചെയ്യണം. കളക്ടറേറ്റ് മാർച്ച് സമാപിച്ചശേഷം ആളുകൾ ബീച്ച് ഭാഗത്തെത്തി വാഹനങ്ങളിൽ കയറണം. ഹെൽപ്പ് ലൈൻ : 9567225418, 9288171217.