ഡികെടിഎഫ് സെക്രട്ടേറിയറ്റ് മാർച്ച് ബുധനാഴ്ച
01:04 AM Dec 16, 2019 | Deepika.com
തിരുവനന്തപുരം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) നേതൃത്വത്തിൽ 18ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ അറിയിച്ചു. പെൻഷൻ വാങ്ങുന്ന കർഷക തൊഴിലാളികളെ മസ്റ്ററിംഗിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്നു ജോയി ആരോപിച്ചു. തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു തൊഴിലാളികൾക്കു കൊടുക്കാനുള്ള ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച ഉദ്ഘാടനം ചെയ്യും.