തിരുവനന്തപുരം: ആര്‍സിസിയിലേക്കുള്ള യാത്രക്കിടെ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ഡിപ്പോയില്‍നിന്നും തിരുവനന്തപരുത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി 9.15ന് വെഞ്ഞാറമൂട്ടില്‍ വച്ചായിരുന്നു സംഭവം.
ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മാമൂട്ടില്‍ വീട്ടില്‍ വെളുത്ത കുഞ്ഞ് -ചെല്ലമ്മ ദമ്പതികളുടെ മകന് സജി(51)ആണ് മരിച്ചത്. അര്‍ബുദ ബാധിതനായ സജിയുടെ ഞായറാഴ്ച നടത്താനുള്ള പരിശോധനകള്‍ക്കായി രണ്ടു ബന്ധുക്കള്‍ക്കൊപ്പം ചെങ്ങന്നൂരില്‍ നിന്നാണ് ബസില്‍ കയറിയത്. വെഞ്ഞാറമൂട് എത്തിയപ്പോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബസിലെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ആര്‍സിസിയിലേക്കുള്ള ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു
01:04 AM Dec 16, 2019 | Deepika.com