മുക്കം: ആനയാംകുന്ന് ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയതിൽ കുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. മുരിങ്ങംപുറായി സ്വദേശി പൊടുവണ്ണിക്കൽ റിനാസ് (23) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. യുവാവിനെതിരേ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
മൂന്നു ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂള്‍വിട്ടു വന്ന ശേഷമാണ് കുട്ടി മരിച്ചത്. യുവാവുമായി പ്രണയത്തിലായിരുന്നു എന്നതിന് പെൺകുട്ടി എഴുതിയ ഡയറി പ്രധാന തെളിവായി.
പെൺകുട്ടിയുടെ മരണം: സുഹൃത്ത് അറസ്റ്റിൽ
01:00 AM Dec 15, 2019 | Deepika.com