തിരുവനന്തപുരം: ആലപ്പുഴ- എറണാകുളം സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകുമെന്നു റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെ ഒരു മണിക്കൂർ 50 മിനിറ്റ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടും. വ്യാഴാഴ്ചകളിലും ക്രിസ്മസ് ദിനത്തിലും നിയന്ത്രണം ഉണ്ടായിരിക്കില്ല.
മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെ കുന്പളം റെയിൽവേസ്റ്റേഷനിൽ 25 മിനിറ്റ് പിടിച്ചിടും. വ്യാഴാഴ്ചകളിലും ക്രിസ്മസ് ദിനത്തിലും നിയന്ത്രണം ഉണ്ടായിരിക്കില്ല.
മാംഗളൂർ- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെയുള്ള തിങ്കൾ, ശനി ദിവസങ്ങളിൽ കുന്പളം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- ഹസ്രത് നിസാമുദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇന്നു മുതൽ ജനുവരി 13 വരെയുള്ള ബുധനാഴ്ചകളിൽ ചേർത്തല സ്റ്റേഷനിൽ ഒരു മണിക്കൂർ 15 മിനിറ്റ് നിർത്തിയിടും. ക്രിസ്മസ് ദിനത്തിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല.
അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി
ചൊവ്വാഴ്ച എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി.
ട്രെയിനുകൾ വൈകും
01:00 AM Dec 15, 2019 | Deepika.com