ചെറായിയിൽ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും റെയ്ഡ്
01:00 AM Dec 15, 2019 | Deepika.com
ചെറായി: കേരളത്തിലെ മത്സ്യബന്ധന ഹാർബറുകൾ വഴി ഓസ്ട്രേലിയയിലേക്കു കടക്കാൻ 65ഓളം ശ്രീലങ്കൻ വംശജർ കേരളത്തിൽ എത്തിയെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെറായി, മുനന്പം മേഖലയിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പോലീസ് റെയ്ഡ് നടത്തി. മത്സ്യബന്ധന മേഖലയിലെ ബോട്ടുവില്പന ബ്രോക്കർമാരെയും യാർഡ് ഉടമകളെയും ചോദ്യം ചെയ്തു. റെയ്ഡിൽ സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ല.