താത്കാലിക സ്റ്റോപ്പ്
01:00 AM Dec 15, 2019 | Deepika.com
വൈക്കം: വൈക്കം ചെമ്മനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൽ പങ്കെടുക്കാൻ വേണാട് എക്സ്പ്രസിനു വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തുനിന്നു ഷൊർണ്ണൂരിലേക്കും ഷൊണ്ണൂരിൽനിന്നു തിരുവനന്തപുരത്തേയ്ക്കുമുള്ള വേണാട് എക്സ്പ്രസിനാണു സത്രം സമാപിക്കുന്ന 22 വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.