കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് എൻഒസി അനുവദിക്കുന്നതിനു കരട് മാർഗനിർദേശം തയാറാക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പീരുമേട് ഏലപ്പാറ വില്ലേജിലെ ക്വാറി നടത്തിപ്പിനുള്ള പാട്ടത്തിന് എൻഒസി നൽകുന്നതിന്റെ വിശദാംശങ്ങൾ തേടി പാലായിലെ രാജി മാത്യു ആൻഡ് കന്പനി നൽകിയ ഹർജിയിലാണ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചത്.
നിലവിൽ ആർക്കാണ് എൻഒസി നൽകേണ്ടതെന്ന് നിശ്ചയിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് ഉചിതമായ ഉത്തരവിറക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജി ജനുവരി 10ന് പരിഗണിക്കാൻ മാറ്റി. ക്വാറി പ്രവർത്തനങ്ങൾക്കു പാട്ടത്തിന് ഭൂമി അനുവദിക്കുന്പോൾ ഒന്നിലേറെപ്പേർ അപേക്ഷകരായാൽ ആർക്കാണ് എൻഒസി നൽകേണ്ടതെന്ന കാര്യത്തിലാണ് ഹൈക്കോടതി വ്യക്തത തേടുന്നത്.
ക്വാറികൾക്ക് എൻഒസി; കരട് മാർഗനിർദേശങ്ങൾ തയാറാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി: സർക്കാർ
12:56 AM Dec 14, 2019 | Deepika.com