അവധിദിനവും സർക്കാർ കവരുന്നു: കത്തോലിക്ക കോണ്‍ഗ്രസ്

12:56 AM Dec 14, 2019 | Deepika.com
തൊ​ടു​പു​ഴ: ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ലോ​ക​മെ​ന്പാ​ടും അ​വ​ധി അ​നു​വ​ദി​ക്കു​ക​യും അ​ത് അ​വ​കാ​ശ​മാ​യി നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ ആ​ഴ്ച​യി​ലെ ഏ​ക അ​വ​ധി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​യും പ​തി​വാ​യി അ​പ്ര​ഖ്യാ​പി​ത പ്ര​വൃ​ത്തി ദി​ന​മാ​ക്കു​ന്ന കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യം അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ലം.

നീ​റ്റ് പ​രീ​ക്ഷ​ക​ൾ, ദേ​ശീ​യ മെ​റി​റ്റ് കം ​മീ​ൻ പ​രീ​ക്ഷ​ക​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ, സാ​ക്ഷ​ര​ത തു​ല്യ പ​രീ​ക്ഷ​ക​ൾ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന, ശാ​സ്ത്ര പ​രി​ച​യ, കാ​യി​ക ക​ലാ മേ​ള​ക​ൾ, ഐ ​ടി അ​റ്റ് സ്കൂ​ളി​ന്‍റെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കാ​യി സീ​മാ​റ്റ് ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ, കെ.​ടെ​റ്റ് പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന സ​മീ​പ​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ക്രൈ​സ്ത​വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ലെ പ്രാ​ർ​ഥ​ന​ക​ളി​ൽ​നി​ന്നു ത​ട​സ​പ്പെ​ടു​ത്തു​ന്ന ഞാ​യ​റാ​ഴ്ച​ത്തെ അ​പ്ര​തീ​ക്ഷി​ത പ്ര​വൃ​ത്തി​ദി​നം മ​ത​വി​ശ്വാ​സ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജി​യോ ക​ട​വി, ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ,പി.​ജെ.​പാ​പ്പ​ച്ച​ൻ, സാ​ജു അ​ല​ക്സ്, ഡോ.​ജോ​സു​കു​ട്ടി ജെ.​ഒ​ഴു​ക​യി​ൽ, തോ​മ​സ് പീ​ടി​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, ആ​ന്‍റ​ണി എ​ൽ. തൊ​മ്മാ​ന, തൊ​മ്മി പി​ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.