അതിരമ്പുഴ: ലിക്വിഡ് ക്രിസ്റ്റലൈന് പോളിമേഴ്സ്, ലിക്വിഡ് ക്രിസ്റ്റല്‍സ്, നാനോ സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രാജ്യാന്തര സമ്മേളനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടക്കമായി.
സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസും ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജിയും സ്ലൊവേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് മാരിബോറും തമിഴ്നാട്ടിലെ ബന്നാരി അമ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഭാരത് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. സ്കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സ് ഓഡിറ്റോറിയത്തില്‍ മാരിബോര്‍ സര്‍വകലാശാലയിലെ അധ്യാപകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. സമോ ക്രാല്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ്
11:35 PM Dec 13, 2019 | Deepika.com