കൊച്ചി: വിശ്വാസജീവിതപരിശീലനരംഗത്ത് നിസ്തുലസേവനങ്ങൾ നല്കിയ കേരളസഭയിലെ മികച്ച മതാധ്യാപകർക്ക് കേരള കത്തോലിക്കാമെത്രാൻ സമിതി ഫാ. മാത്യു നടയ്ക്കൽ മെമ്മോറിയൽ അവാർഡ് നല്കി ആദരിച്ചു.
സീറോ മലബാർ സഭയിൽനിന്ന് ഇടുക്കി രൂപത വാഴത്തോപ്പ് ഫൊറോനയിലെ നാരകക്കാനം സെന്റ് ജോസഫ്സ് ഇടവകാംഗമായ ചുമ്മാർ മാത്യു തുണ്ടത്തിൽ, ലത്തീൻ സഭയിൽ നിന്ന് കോഴിക്കോട് രൂപതയിലെ സൗത്ത് വയനാട് ഫെറോനയിലെ ചൂണ്ടേൽ സെന്റ് ജൂഡ്സ് ഇടവകാംഗമായ എം.എം. ഏബ്രഹാം, സീറോ മലങ്കരസഭയിൽ നിന്ന് തിരുവനന്തപുരം അതിരൂപതയിലെ നാലാഞ്ചിറ സെന്റ് തോമസ് ഇടവകാംഗമായ ഡോ. തോമസുകുട്ടി പനച്ചക്കേൽ എന്നിവർക്കാണ് കെസിബിസി അവാർഡ് നല്കി ആദരിച്ചത്.
പിഒസിയിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. സൂസപാക്യം അവാർഡുകൾ സമ്മാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, പിടിഐ ഡീൻ ഓഫ് സ്റ്റഡീസ് ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ജിസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. ഷാജി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു
കെസിബിസി മതാധ്യാപക അവാർഡുകൾ സമ്മാനിച്ചു
12:06 AM Dec 13, 2019 | Deepika.com