തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, ചട്ടങ്ങൾ, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ പ്രവർത്തനരീതിയും നടപടിക്രമങ്ങളും തുടങ്ങിയവയെപ്പറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. തിങ്കളാഴ്ച മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിലാണു പരിപാടി.
രാവിലെ 10ന് റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും ബിൽഡർമാർക്കും ആർക്കിടെക്റ്റുമാർക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കുമായാണു ബോധവത്കരണം. ഉച്ചകഴിഞ്ഞ് മൂന്നിനു പൊതുജനങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ ഫ്ളാറ്റുകളും വില്ലകളും മറ്റും വാങ്ങാൻ ഉദ്ദേശിക്കുന്നവർ, സമീപകാലത്തു വാങ്ങിയിട്ടുള്ളവർ, ഇടപാടിൽ പരാതികളുള്ളവർ, സംശയങ്ങളുള്ളവർ തുടങ്ങിയവർക്കു പങ്കെടുക്കാം. റെറയെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെപ്പറ്റിയും വിൽക്കുന്നവരും വാങ്ങുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും മറ്റുമുള്ള സംശയങ്ങൾക്കു ബോധവത്കരണ പരിപാടിയിലൂടെ മറുപടി നൽകുമെന്നു റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു.
റിയൽ എസ്റ്റേറ്റ്: ബോധവത്കരണ പരിപാടി തിങ്കളാഴ്ച
12:06 AM Dec 13, 2019 | Deepika.com