തിരുവനന്തപുരം: പൗരത്വാവകാശ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവുമാണെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. ബില്ലിനെതിരേ ശക്തമായ ബഹുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ഈ മാസം 19നു സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകളിലേക്കു മാർച്ച് സംഘടിപ്പിക്കാനും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
സിപിഐ ദേശീയ എക്സിക്യുട്ടീവിന്റെ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ റിപ്പോർട്ടു ചെയ്തു.
അടുത്ത മാസം എട്ടിനു നടക്കുന്ന ദേശീയ പണിമുടക്കിനു സംസ്ഥാന എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും യോഗം ചർച്ച ചെയ്തില്ല.
കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് 19നു സിപിഐ മാർച്ച്
01:35 AM Dec 12, 2019 | Deepika.com