എസ്ടിയു മന്ദിരം ഉദ്ഘാടനം 14ന്
01:35 AM Dec 12, 2019 | Deepika.com
കോഴിക്കോട്: സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ( എസ്ടിയു) സംസ്ഥാന ആസ്ഥാനമന്ദിരം ഡിസംബർ 14ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും. കൂരിയാൽ ലെയ്നിൽ നിർമിച്ച മൂന്നുനില കെട്ടിടം എസ്ടിയു സ്ഥാപക നേതാവിന്റെ പേരിൽ കെ.എം. സീതി സാഹിബ് സ്മാരക എസ്ടിയു സംസ്ഥാന സെന്റർ എന്നാവും അറിയപ്പെടുകയെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം അറിയിച്ചു.