കൊച്ചി: വിശുദ്ധിയിൽ വളർന്നു മറ്റുള്ളവർക്കു മാതൃകയാകാൻ ഓരോ വിദ്യാർഥിയും ശ്രദ്ധിക്കണമെന്ന് ബിഷപ് മാർ തോമസ് ചക്യത്ത്.
കെസിഎസ്എൽ സംസ്ഥാനതല ദിനാചരണത്തോടനുബന്ധിച്ചു കിഴക്കന്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൂര്യനെ നോക്കി വളരുന്ന സൂര്യകാന്തി പുഷ്പം പോലെ യേശുവിനെ നോക്കി വളരുന്ന കുട്ടികൾ സമൂഹത്തിനും സഭയ്ക്കും ശക്തിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, കിഴക്കന്പലം ഫൊറോനാ വികാരി ഫാ. അലക്സ് കാട്ടേഴത്ത്, എറണാകുളം - അങ്കമാലി അതിരൂപത ഡയറക്ടർ ഫാ. പോൾ ചിറ്റിനപ്പിള്ളി, സംസ്ഥാന ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ട്രഷറർ മനോജ് ചാക്കോ, അതിരൂപത പ്രസിഡന്റ് സോയി കളന്പാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്രേസി ജോസഫ്, അതിരൂപത ചെയർപേഴ്സണ് അനീന സോയി എന്നിവർ പ്രസംഗിച്ചു.
വിശുദ്ധിയിൽ വളർന്നു മറ്റുള്ളവർക്കു മാതൃകയാകണം: മാർ തോമസ് ചക്യത്ത്
01:35 AM Dec 12, 2019 | Deepika.com