തിരുവനന്തപുരം: കുട്ടനാട്ടിലെ ചാലോചിറയിൽ കൈനകരി പാലം നിർമാണത്തിന് 30.35 കോടിയുടെയും പനയ്ക്കൽ തോടിനു കുറുകെ കനച്ചേരി പാലം നിർമാണത്തിന് 24.78 കോടിയുടേയും ഭരണാനുമതി നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ചാലോചിറ കൈനകരി പാലത്തിന്റെയും കനച്ചേരി പാലത്തിന്റെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ തന്നെ നിർമാണത്തിലേക്ക് പോകും.
പ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ ഗതാഗത പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുകയാണു പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. പ്രളയത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ചതും അന്പലപ്പുഴ-തിരുവല്ല റോഡ് ലോകനിലവാരത്തിൽ നിർമ്മിച്ചതും ഈ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ മികച്ച നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ രണ്ടു പാലങ്ങളുടെ നിർമാണത്തിന് 55.13 കോടി
01:35 AM Dec 12, 2019 | Deepika.com