കണ്ണൂർ: കേരള എൻജിഒ സംഘ് സംസ്ഥാന സമ്മേളനം 13, 14 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ പത്തിന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി വിഷ്ണുപ്രസാദ് വർമ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12 ന് യാത്രയയപ്പ് സമ്മേളനവും ഉപഹാരസമർപ്പണവും നടക്കും. ആർഎസ്എസ് പ്രാന്തീയ സഹസംഘ്ചാലക് കെ.കെ. ബലറാം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന വനിതാസമ്മേളനം ഡോ. സുമതി ഹരിദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി. രാജീവൻ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് ചേംബർ ഹാളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 14ന് രാവിലെ 11 ന് നടക്കുന്ന സുഹൃദ് സമ്മേളനം ആർആർകെഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, എം.ടി. മധുസൂദനൻ, സജീവൻ ചാത്തോത്ത്, കെ.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.
എൻജിഒ സംഘ് സമ്മേളനം നാളെ മുതൽ കണ്ണൂരിൽ
12:24 AM Dec 12, 2019 | Deepika.com