കോട്ടയം: അഴിമതിരഹിത രാജ്യത്തിന്റെ സ്വപ്നമാണു ലോക്പാൽ ബില്ലെന്നും ആ സ്വപ്നം യാഥാർഥ്യത്തിലേക്ക് എത്തിക്കുയെന്നതാണ് പ്രധാന ദൗത്യമെന്നും പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. മനുഷ്യാവകാശ ദിനാചരണ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ലൂർദ് ഹാളിൽ നടന്ന “ലോക്പാലും മനുഷ്യാവകാശങ്ങളും’’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഫിലിപ്പ് തോമസ് അധ്യക്ഷതവഹിച്ചു.
ഭരണഘടനയുടെയും ലോക്പാൽ ബില്ലിന്റെയും ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജോർജ് ടി. ഇട്ടൻകുളങ്ങര വിഷയാവതരണം നടത്തി. സമ്മേളനത്തിൽ പ്രഫ. ടോമിച്ചൻ ജോസഫ്, ടി.ജി.ചിത്ര, ജിസ്മി, മരിയ സണ്ണി, എയ്ഞ്ചൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫാ. ജയ്മോൻ മുളപ്പൻചേരിയിൽ മോഡറേറ്ററായിരുന്നു.
ലോക്പാൽ: മനുഷ്യാവകാശ ദിനത്തിൽ സെമിനാർ
12:24 AM Dec 12, 2019 | Deepika.com