ദന്പതി കണ്വൻഷൻ കുഴിക്കാട്ടുശേരിയിൽ
11:47 PM Dec 11, 2019 | Deepika.com
കോട്ടയം: കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ ലോർഡ്സ് കപ്പിൾസ് മിനിസ്ട്രി കരിസ്മാറ്റിക് ദന്പതികളുടെ സംഗമം ‘മിത്തേരെ 2019’ വിശുദ്ധമറിയം ത്രേസ്യയാൽ ധന്യമായ കുഴിക്കാട്ടുശേരിയിൽ 27ന് നടക്കും. ആയിരം കരിസ്മാറ്റിക് ദന്പതികൾ ഒത്തുചേരുന്ന മിത്തേരെ 2019 ൽ ഇരിഞ്ഞാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണവും ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണവും നടത്തും. ഫാ. ജോസഫ് താമരവെളി, മിനിസ്ട്രി അനിമേറ്റർ ഫാ. ലൂയിസ് വെള്ളാനിക്കൽ എന്നിവർ പ്രസംഗിക്കും.