ഒന്നരക്കിലോ സ്വർണമിശ്രിതവുമായി രണ്ടു പേർ പിടിയിൽ
11:47 PM Dec 11, 2019 | Deepika.com
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ഇന്നലെ ഒന്നര ക്കിലോ സ്വർണമിശ്രിതവുമായി രണ്ട് പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായി. ഷാർജയിൽ നിന്നു വന്ന മുഹമ്മദ് ആഷിക്, ഹരീഷ് എന്നിവരിൽ നിന്നാണ് 40 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണം പിടികൂടിയത്.