തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം നല്കുന്ന എല്ലാ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കാൻ പാലിയേറ്റീവ് പരിചരണ നയം വിഭാവന ചെയ്യുന്നു. ഗൃഹകേന്ദ്രീകൃതമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുക എന്നതാണ് കേരള പാലിയേറ്റീവ് കെയറിലൂടെ ഉദ്ദേശിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1084 പ്രാഥമിക പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും 151454 രജിസ്റ്റേര്‍ഡ് രോഗികളുമാണുള്ളത്. ഫിസിയോതെറാപ്പി സേവനം അടക്കം 213 സി.എച്ച്.സി.കളില്‍ 114 മേജര്‍ ആശുപത്രികളില്‍ എന്നിങ്ങനെ ദ്വതീയ / വിദഗ്ദ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പാലിയേറ്റീവ് ഹോം കെയര്‍ പരിചരണം നല്കുന്ന 393 സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ 15 ഉം സന്നദ്ധ മേഖലയില്‍ അഞ്ചും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കും
11:43 PM Dec 11, 2019 | Deepika.com