ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ സമ്മേളനം നാളെ തുടങ്ങും
11:43 PM Dec 11, 2019 | Deepika.com
കൊച്ചി: സമുദ്ര ശാസ്ത്ര സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്ന ഗവേഷകരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായ ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആറാമത് സമ്മേളനത്തിന് നാളെ തുടക്കമാവും. ഓസികോണ് 2019 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനം പുതുവൈപ്പിനിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സ് ആൻഡ് എക്കോളജിയിൽ രാവിലെ 10 ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻ ഉദ്ഘാടനം ചെയ്യും. സിഎംഎൽആർഇ ഡയറക്ടർ ഡോ. എം.സുധാകർ അധ്യക്ഷത വഹിക്കും.