ഷിപ്പിംഗ് മന്ത്രാലയം കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിൽ ഹൈബി ഈഡൻ
11:43 PM Dec 11, 2019 | Deepika.com
കൊച്ചി: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ഹൈബി ഈഡൻ എംപിയെ നിയമിച്ചു. സർക്കാരിന്റെ നയങ്ങളും പരിപാടികളും അവ നടപ്പാക്കുന്ന രീതിയും സംബന്ധിച്ച് സർക്കാരും പാർലമെന്റ് അംഗങ്ങളും തമ്മിലുള്ള അനൗപചാരിക ചർച്ചകൾക്കുള്ള ഫോറമാണ് കണ്‍സൾട്ടേറ്റീവ് കമ്മിറ്റി. കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് ഇന്നു പാർലമെന്റിൽ ചേരും.