കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ “ബൈബിൾ വ്യാഖ്യാനം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ ദ്വിദിന ബൈബിൾ സിന്പോസിയം മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽനിന്നു വിരമിക്കലുണ്ടെങ്കിലും ബൈബിൾ വായനയിലും പഠനത്തിലുംനിന്ന് വിശ്വാസിക്ക് ഒരിക്കലും വിരമിക്കലില്ലെന്നും ബൈബിൾ വ്യാഖ്യാനിക്കുകയെന്നതു സഭയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ, റവ. ഡോ. സിറിയക്ക് വലിയകുന്നുംപുറത്ത്, ഡീക്കൻ റ്റിനു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു. ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ, റവ.ഡോ. തോമസ് കരിമുക്കൽ എസ്.ജെ, റവ. ഡോ. ലൂക്ക് തടത്തിൽ, പ്രഫ. അരിയേൽ സിയോണ്‍, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, റവ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ന് റവ.ഡോ. മാത്യു ഓലിക്കൽ, റവ. ഡോ. മോത്തി വർക്കി, റവ. ഡോ. ആന്റണി തറേക്കടവിൽ, റവ. ഡോ. ജോഷി മയ്യാറ്റിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാർ ജോസ് പുളിക്കൽ മോഡറേറ്ററായിരിക്കും. മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ റവ. ഡോ. തോമസ് വടക്കേൽ പ്രഭാഷണം നടത്തും.
പൗരസ്ത്യ വിദ്യാപീഠത്തിൽ ബൈബിൾ സിന്പോസിയം ഇന്ന് സമാപിക്കും
12:25 AM Dec 11, 2019 | Deepika.com