മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
12:25 AM Dec 11, 2019 | Deepika.com
കൊച്ചി: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി പ്രജിൽ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഹർജി പരിഗണിക്കവേ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.