ചിന്നാർ സംസ്ഥാന പാതയിൽ കടുവ
11:40 PM Dec 10, 2019 | Deepika.com
മറയൂർ: മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ കാട്ടാനക്കൂട്ടത്തിന്റെ നിറസാന്നിധ്യത്തിനിടയിൽ സഞ്ചാരികൾക്ക് കൗതുകമായി കടുവാ കാഴ്ച. കേരളാതിർത്തിയിൽ ചിന്നാർ എസ് വളവിനു താഴെയായാണ് രാത്രി ഒന്നരയോടെ അഞ്ചുമിനിറ്റോളം വാഹനങ്ങൾ തടഞ്ഞിട്ട് രണ്ടു കടുവകൾ റോഡ് കുറുകെ കടന്നുപോയത്.കോയന്പത്തൂരിൽ യാത്രക്കാരെ ഇറക്കിവിട്ടു മൂന്നാറിലേക്കു വന്ന മൂന്നാർ സ്വദേശി ശക്തിയുടെ ജീപ്പിനു മുൻപിലാണ് കടുവ എത്തിയത്. എതിരേ നിരവധി വാഹനങ്ങൾ എത്തിയെങ്കിലും യാതൊരുവിധ ഭയപ്പാടുമില്ലാതെയാണ് കടുവകൾ നിന്നത്.