മാവേലിക്കര: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കാണപ്പെട്ടു. മാവേലിക്കര പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനിലയാണ് (27) ആണു മരിച്ചത്.
ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞവർഷം അവധിക്കു വന്നിരുന്നു. കഴിഞ്ഞ ഏഴിനു രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്.
ജർമനിയിൽ മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ
11:40 PM Dec 10, 2019 | Deepika.com