തിരുവനന്തപുരം: കേരളത്തിലെ എല്ലാ എം.ബി.എ കോളജുകളിലേക്കുമുള്ള പ്രവേശനത്തിനായി കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഈ മാസം ഒന്നിന് നടത്തിയ കെമാറ്റ് കേരള 2020 ലെ ആദ്യ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
7214 പേർ പരീക്ഷ എഴുതി. പരീക്ഷാഫലം asckerala.org, kmatkerala.in എന്നീ സൈറ്റുകളിൽ ലഭിക്കും.
എസ്. ശ്രീചന്ദ് മേനോൻ (ഹർഷ, അയ്യപ്പൻകാവ് റോഡ്, സൗത്ത് അഞ്ചേരി, തൃശൂർ) ഒന്നാം റാങ്കും, ഹെൻറിച്ച് കിഴക്കേതയിൽ (കിഴക്കേതയിൽ, കോടങ്ങാട്, കൊണ്ടോട്ടി) രണ്ടാം റാങ്കും, എസ്. ജയ് കൃഷ്ണൻ (ശ്രീകുമാർ മന്ദിരം, മേക്കേതോട്ടം, കട്ടച്ചാൻകുഴി, ബാലരാമപുരം) മൂന്നാം റാങ്കും കരസ്ഥമാക്കി. സ്കോർ കാർഡ് 13 മുതൽ kmatkerala.in ൽ ലഭിക്കും.
കെ മാറ്റ് കേരള 2020- ആദ്യ പരീക്ഷാഫലം
11:17 PM Dec 10, 2019 | Deepika.com