തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് നൽകിയിട്ടുളള അളവ്തൂക്ക ഉപകരണങ്ങളുടെ നിർമ്മാണ, വിപണന, റിപ്പയർ ലൈസൻസുകൾ പുതുക്കുന്നതിന് അപേക്ഷിക്കാം. www.imd.kerala.gov.in ൽ റിന്വിവൽ എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈനായി പുതുക്കിയിട്ടില്ലാത്തതും 2020ൽ പുതുക്കേണ്ട തുമായ ലൈസൻസുകൾ എക്സിസ്റ്റിംഗ് ലൈസൻസീസ് എന്ന ഓപ്ഷനിലൂടെ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ ലൈസൻസികൾ സംശയനിവാരണത്തിന് തിരുവനന്തപുരം ഫ്ളയിംഗ് അസിസ്റ്റന്റ് കണ്ട്രോളറോഫീസിൽ ബന്ധപ്പെടണം. ഫോണ്‍: 8281698020, 9188525701.
ലൈസൻസ് പുതുക്കാം
11:17 PM Dec 10, 2019 | Deepika.com