കൊച്ചി: സഹകരണ രജിസ്ട്രാറുടെ ഉത്തരവുകൾക്കെതിരേ സഹകരണ സംഘങ്ങളുടെ ചെലവിൽ കേസ് നൽകരുതെന്ന സർക്കുലർ ലംഘിച്ചതിന്റെ പേരിൽ നടപടികൾ പാടില്ലെന്നു ഹൈക്കോടതി.
വിവാദ സർക്കുലറിനെതിരേ തൃശൂരിലെ കണ്ടാണശേരി പഞ്ചായത്ത് കണ്‍സ്യൂമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് പി.ആർ.എൻ. നന്പീശൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഡിസംബർ നാലിലെ സഹകരണ രജിസ്ട്രാറുടെ സർക്കുലർ സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ രജിസ്ട്രാറോടു നിലപാടു തേടിയ ഹൈക്കോടതി ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
സഹകരണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ് രജിസ്ട്രാറുടെ സർക്കുലറെന്നും ഇതു അധികാര പരിധി ലംഘിച്ചുള്ളതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
സർക്കുലർ ലംഘിച്ചതിന്റെ പേരിൽ നടപടി പാടില്ലെന്നു ഹൈക്കോടതി
12:30 AM Dec 10, 2019 | Deepika.com